Showing posts with label Smartphone. Show all posts
Showing posts with label Smartphone. Show all posts

Friday, 14 September 2018

എന്താണ് ഈ ഇ-സിം; അറിയേണ്ടതെല്ലാം


ആപ്പിള്‍ ഐഫോണ്‍ ഇറങ്ങിയതോടെ ടെക് ലോകത്ത് ഇ-സിം ചര്‍ച്ചയാകുകയാണ്. ആദ്യമായി ഇരട്ട സിം അനുവദിക്കുന്ന ഐഫോണുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവയിലാണ് ഇരട്ട സിം അനുവദിക്കുന്നത്. എന്നാല്‍ ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ രണ്ടാം സിം ഇ-സിം ആയിരിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചതോടെയാണ് ഇ-സിം ചര്‍ച്ചയായത്. സിമ്മുകള്‍ വലിപ്പം കുറഞ്ഞുവരുന്നത് ടെക് ലോകം കണ്ടിരുന്നു മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം സ്മാര്‍ട്ടാകുന്നു, അതാണ് ഇ-സിം.

എന്താണ് ഇ-സിം

ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട ഭൌതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതക്കുന്നതാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. 

സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.

എന്താണ് ഇവയുടെ നേട്ടം

വിവിധ കണക്ഷനുകള്‍ക്കു വേണ്ടി  സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ് പ്രധാന ഗുണം. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്‍റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്‍റെ പ്രത്യേകതയാണ്.ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്‍റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.

രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. അതിനെല്ലാം പുറമെ, കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

എതോക്കെ ഫോണുകളില്‍ ലഭിക്കും

ആപ്പിളിന്‍റെ പുതിയ മോഡല്‍ ഐഫോണിലും വാച്ചുകളിലും ഇ-സിം ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഇ-സിമ്മിലേക്ക് മാറാന്‍ മുതിരുകയാണ് ടെലികോം കമ്പനികള്‍, ഇന്ത്യയില്‍ ഇ-സര്‍വീസ് നല്‍കുന്നത് റിലയന്‍സ് ജിയോയും  എയര്‍ടെലുമാണ്. അടുത്ത് തന്നെ ഇറങ്ങുന്ന ഗൂഗിളിന്‍റെ പുതിയ പിക്സല്‍ ഫോണുകളിലും ഇ-സിം പ്രതീക്ഷിക്കുന്നു.

കടപ്പാട്: ഏഷ്യാനെറ് വെബ് 

Saturday, 11 July 2015

കേടായ മെമ്മറി കാര്‍ഡ്‌ ഒഴിവാക്കരുത്‌; ശെരിയാക്കി എടുക്കാം



ഒരുപാട് ടാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും ഫോർമാറ്റ്‌  മെമ്മറി എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ മെമ്മറി കാര്‍ഡ്‌ ഉം ഫോർമാറ്റ്‌  ചെയ്യാനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ടാകും. എന്നാല്‍ ഫോർമാറ്റ്‌ ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ മെമ്മറി കാര്‍ഡ്‌  ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ 


- ആദ്യം മെമ്മറി കാര്‍ഡ്‌  കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക 
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക 
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- ഫോർമാറ്റ്‌  100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

എന്നിട്ടും ശെരിയായില്ലെങ്കിൽ ഈ ലിങ്കിൽ പോയീ നോക്കു Link

 Download APK


Monday, 9 March 2015

സൂക്ഷിക്കുക; വാട്ട്‌സ്ആപ്പ് കോളിങിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്


വാട്ട്‌സ്ആപ്പില്‍ പുതിയതായി വരാന്‍ പോകുന്ന സൗജന്യഫോണ്‍ വിളിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായും, വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട്. 

പുതിയ കോളിങ് ഫീച്ചര്‍ പരീക്ഷിച്ചുനോക്കാന്‍ അഭ്യര്‍ഥിച്ചുള്ള വ്യാജസന്ദേശമാണ് വാട്ട്‌സ്ആപ്പില്‍ പലര്‍ക്കും ലഭിക്കുന്നത്. കോളിങ് ഫീച്ചര്‍ ലഭിക്കാന്‍ സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനാകും നിര്‍ദേശം. ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ദുഷ്ടപ്രോഗ്രാം (മാല്‍വെയര്‍) നിറയുമെന്ന്, 'ഡെയ്‌ലി സ്റ്റാര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പില്‍ സൗജന്യകോള്‍ ഫീച്ചര്‍ വരുന്നുവെന്ന വിവരം അടുത്തയിടെയാണ് വെളിപ്പെട്ടത്. ഔദ്യോഗികമായി ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. 

Monday, 1 December 2014

നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താന്‍ ബിഎസ്എന്‍എല്‍ ആപ്പ്‌

നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താന്‍ ബിഎസ്എന്‍എല്‍ ആപ്പ്‌




നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനും അതിലെ ഡേറ്റ റിമോട്ട് ആയി മാനേജു ചെയ്യാനുമായി ബിഎസ്എന്‍എല്ലിന്റെ ആപ്ലിക്കേഷന്‍. എംസെക്യുര്‍ (Msecure) എന്ന ആപ്ലിക്കേഷനാണ് ബിഎസ്എന്‍എല്‍ ലോഞ്ചു ചെയ്തിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്കുള്ള വാല്യു ആഡഡ് സര്‍വ്വീസ് ആയാണ് ബിഎസ്എന്‍എല്‍ എംസെക്യുര്‍ പുറത്തിറക്കിയിരിക്കുന്നത്.

മൊബൈല്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ ലൊക്കേഷന്‍ ട്രാക്കു ചെയ്യാനും, ഫോണ്‍ അണ്‍ലോക്കു ചെയ്യാനും, ഡേറ്റ ഡിലീറ്റു ചെയ്യാനുമെല്ലാം ഈ ആപ്ലിക്കേഷന് സാധിക്കും. നഷ്ടപ്പെട്ട മൊബൈലില്‍ നിന്ന് പൂര്‍ണ്ണമായ കാള്‍ ലോഗും എംസെക്യുര്‍ വഴി എടുക്കാനാകും.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ നേരത്തേ നല്‍കിയിട്ടുള്ള എമര്‍ജെന്‍സി നമ്പറിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. മൊബൈല്‍ കാണാതായാല്‍ റിമോട്ട് ആയി അലാം അടിപ്പിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.

പ്രധാനപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത് വലിയ പ്രശ്‌നമാണ്. ഇത്തരം ഡേറ്റ മൊബൈല്‍ നഷ്ടപ്പെട്ടാലും അപരിചിതരുടെ കയ്യില്‍ പെടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും തടയാന്‍ എംസെക്യുറിനാകുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.

ബിയോണ്ട് ഇവല്യൂഷന്‍സുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.

(via: m4tech)

Thursday, 20 November 2014

നിങ്ങളുടെ മനസ് വായിക്കുന്ന ‘ഭൂതം’ അകിനാറ്റര്‍

നിങ്ങളുടെ മനസ് വായിക്കുന്ന ‘ഭൂതം’ അകിനാറ്റര്‍




ഇനി നിങ്ങള്‍ക്കും അശ്വമേധം നടത്താം, ജി.എസ് പ്രദീപിനെപോലെ. ഫ്രഞ്ച്‌ ഐ.ടി കമ്പനിയായ elokence.com എന്ന സ്ഥാപനമാണ് അകിനാറ്ററിന്റെ (http://en.akinator.com/) സൃഷ്ടാക്കള്‍. സൈബര്‍ ലോകത്തും, മൊബൈല്‍ ഫോണ്‍ രംഗത്തും അന്താരാഷ്ട്ര സെലിബ്രിറ്റിയായ അകിനാറ്റര്‍ 2007 ലാണ് ഇന്റര്‍നെറ്റ് ലോകത്ത് ജനിക്കുന്നത്.

എന്താണ് അകിനാറ്റര്‍


ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിങ്ങള്‍ മനസില്‍ ഒരു വ്യക്തിയെയോ കാര്‍ട്ടൂണ്‍ കഥാപാത്രത്തെയോ എന്തിന് നിങ്ങളെ തന്നെ ഓര്‍ക്കുക. യെസ്, നോ ചോദ്യങ്ങളിലൂടെ അകിനാറ്റര്‍ നിങ്ങളുടെ മനസ് വായിക്കും, നിങ്ങള്‍ മനസില്‍ കരുതിയ എന്താണോ അതിനെ ഏതാനും ചോദ്യങ്ങളിലൂടെ കണ്ടുപിടിക്കും. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ വെബ് പതിപ്പ് എന്നു വേണമെങ്കില്‍ അകിനാറ്ററിനെ വിശേഷിപ്പിക്കാം.

അകിനാറ്റര്‍ (akinator) കളിക്കാം


അകിനാട്ടര്‍ (http://en.akinator.com/) എന്ന വെബ്‍സൈറ്റ് തുറക്കുക, മുകളിലെ ടാസ്‌ക് ബാറിലുള്ള പ്ലേ ബട്ടനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഏതെങ്കിലും പ്രശസ്ത വ്യക്തിയെ, ഉദാഹരണത്തിന് രാഷ്ട്രീയക്കാരനോ, സിനിമക്കാരനോ, കായികതാരമോ, കാര്‍ട്ടൂണ്‍ കഥാപത്രങ്ങളോ എന്തുമാക്കട്ടെ മനസില്‍ കരുത്തുക. വെറും 25 ചോദ്യങ്ങള്‍ കൊണ്ടുതന്നെ അകിനാറ്റര്‍ നിങ്ങള്‍ മനസില്‍ കരുതിയ ആളെ കണ്ടെത്തി തരും. പ്രായഭേദമന്യേ ആരെയും ആകര്‍ഷിക്കുന്ന ഈ അത്ഭുത വെബ്‍സൈറ്റ് തുടങ്ങിയത് 2007 ല്‍ ആണെങ്കിലും ഇന്ത്യയില്‍ പ്രചാരത്തിലാകുന്നത് അടുത്തിടെയാണ്. എങ്ങനെ ഈ വെബ് സൈറ്റിന് നിങ്ങള്‍ മനസില്‍ കരുതിയ ആളെ കണ്ടെത്താന്‍ പറ്റുന്നു എന്ന് അത്ഭുതംകൂറാം. elokence.com കമ്പനി പറയുന്നത് അനുസരിച്ച് ലിമുലെ (LIMULE) എന്ന പ്രോഗാം ഉപയോഗിച്ചാണ് അകിനാറ്റര്‍ നിങ്ങളുടെ മനസ് വായിക്കുന്നത്. എന്നാല്‍ ലിമുലെയുടെ രഹസ്യം കമ്പനി വിശദീകരിക്കാന്‍ തയാറല്ല. ഇത് പരമ രഹസ്യമാണെന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഐ.ടി പ്രമുഖക്കാരുടെ ഊഹപ്രകാരം കൃത്രിമ യന്ത്രബുദ്ധിയും, കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രോഗ്രമുപയോഗിച്ച് crowd sourcing ലൂടെയാണ് അകിനാറ്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്. ഏതായാലും അകിനാറ്ററിലെ മാന്ത്രികവിളക്കും ഭൂതവും ഇപ്പോള്‍ താരമായിരിക്കുകയാണ്. നിങ്ങളും കളിച്ചുനോക്കൂ..

(via: mediaone)

Sunday, 20 July 2014

ഇങ്ക്‌കേസ് : സ്മാര്‍ട്ട്‌ഫോണിനൊരു രണ്ടാംസ്‌ക്രീന്‍

ഇങ്ക്‌കേസ് : സ്മാര്‍ട്ട്‌ഫോണിനൊരു രണ്ടാംസ്‌ക്രീന്‍

 

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് രണ്ടാംസ്‌ക്രീനുമായി പുതിയ ഗാഡ്ജറ്റ് വരുന്നു. ഫോണിന്റെ പിന്നില്‍ ഘടിപ്പിച്ചോ ഫോണിന്റെ പ്രൊട്ടക്ഷന്‍ കേസ് ആയോ ഉപയോഗിക്കാവുന്ന ഇങ്ക്‌കേസ് പ്ലസ് ( InkCase+ ) ആണ് ഗാഡ്ജറ്റ് വിപണിയിലെ പുതിയ താരം.

ഫോണ്‍ ഓണാക്കാതെതന്നെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിലേക്ക് ആക്‌സസ്സ് ലഭിക്കും എന്നതാണ് ഇങ്ക്‌കേസിന്റെ സൗകര്യം. സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ചോര്‍ച്ച ഉപയോക്താക്കള്‍ക്ക് വലിയ തലവേദനയായ പശ്ചാത്തലത്തില്‍ ഇങ്ക്‌കേസിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഫോണുമായുള്ള ബ്ലൂടൂത്ത് കണക്ഷന്‍ വഴിയാണ് ഇങ്ക്‌കേസ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ 500 എംഎഎച്ച് ബാറ്ററി ഒറ്റ തവണ ചാര്‍ജു ചെയ്യുന്നതിലൂടെ 19 മണിക്കൂര്‍ ഉപയോഗിക്കാനാകും.


5 മില്ലീമീറ്റര്‍ കനം മാത്രമുള്ള ഇങ്ക്‌കേസിന് 45 ഗ്രാം ഭാരമേയുള്ളൂ. 3.5 ഇഞ്ചാണ് ഇതിന്റെ ഡിസ്‌പ്ലേ വലിപ്പം. 300 X 600 റെസലൂഷ്യനിലുള്ള ഇങ്ക്‌കേസ് ഡിസ്‌പ്ലേയ്ക്ക് 200 പിപിഐ മിഴിവുള്ള ചിത്രങ്ങള്‍ നല്‍കാനുമാകും.

കോളുകള്‍ അറ്റന്‍ഡ് ചെയ്യുക, ഫോണിലെ ചിത്രങ്ങള്‍ കാണുക, മെസേജ്, ഈമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയവ കാണുക, മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കുക, ഇ-ബുക്ക് വായിക്കുക, സ്‌പോര്‍ട്‌സ്-ഫിറ്റ്‌നസ് ആപ്‌ളിക്കേഷനുകള്‍ ഉപയോഗിക്കുക തുടങ്ങി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ചെയ്യാവുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളും ഈ ''ഇലക്‌ട്രോണിക് ഇങ്ക്'' ഡിസ്‌പ്ലേ വഴി ചെയ്യാനാകും.

ചെറിയ കാര്യങ്ങള്‍ക്കായി ഫോണ്‍ എപ്പോഴും ഓണ്‍ ചെയ്യുന്നതുമൂലമുള്ള ഊര്‍ജനഷ്ടം വന്‍തോതില്‍ കുറയുമെന്നതിനാല്‍ ഇങ്ക്‌കേസ് പ്ലസ് ഉപയോഗിക്കുന്നതിലൂടെ ഫോണിന്റെ ബാറ്ററിയ്ക്ക് മികച്ച ബാക്കപ്പ് ലഭിക്കും.


ലോസ് ആഞ്ചിലസ് കേന്ദ്രമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒയാക്‌സിസ് ( Oaxis ) ആണ് ഇങ്ക്‌കേസിന്റെ നിര്‍മാതാക്കള്‍. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇങ്ക്‌കേസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ബ്ലൂടൂത്തിനായി വളരെ കുറച്ച് ചാര്‍ജേ ഉപയോഗിക്കൂ എന്നതിനാല്‍ ഇത് മികച്ച ഫലം നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

സപ്തംബര്‍ മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ഇങ്ക്‌കേസ് പുറത്തിറക്കുമെന്ന് ഒയാക്‌സിസ് കമ്പനി പറയുന്നു.

വ്യത്യസ്ത ഫോണുകള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള ഇങ്ക്‌കേസുകളാണ് കമ്പനി നിര്‍മിക്കുന്നത്. ശക്തമായ സൂര്യപ്രകാശത്തിലും സ്‌ക്രീന്‍ വ്യക്തമാകുമെന്നതും നനഞ്ഞതോ പൊടിയുള്ളതോ ആയ വിരലുകള്‍ ഉപയോഗിക്കാമെന്നതും ഇങ്ക്‌കേസിനെ ഒരു ഉപഭോക്തൃ-സൗഹൃദ ഉത്പന്നമാക്കുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച ഇങ്ക്‌കേസ് പ്ലസിന്റെ കിക്ക്‌സ്റ്റാര്‍ട്ടര്‍ ക്യാമ്പയിന്പ്രതീക്ഷകള്‍ കവച്ചുവെക്കുന്ന പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് (കടപ്പാട് : Oaxis )

Copyright 2010 @ Keve Tech News